ലോക സുന്ദരിമാരുടെ പട്ടികയിൽ ദീപിക പദുകോണും

0
262

ഗ്രീക്ക് ഗോള്‍ഡന്‍ റേഷ്യോ അനുസരിച്ചുള്ള സൗന്ദര്യ പട്ടികിയിൽ ഇന്ത്യയിൽ നിന്ന്   ദീപിക പദുകോണും ഇടം പിടിച്ചു.ഒൻപതാം സ്ഥാനത്താണ്  ബോളിവുഡ് താരം ലിസ്റ്റിൽ ഇടം പിടിച്ചത്.ആഗോള സെലിബ്രിറ്റികള്‍ക്കിടയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ നിന്നും  ഇടം പിടിച്ച ഏക  നടി ദീപിക പദുകോണാണ്.

94.52 സ്‌കോറോടെ ജോഡി കോമറാണ് ഒന്നാം സ്ഥാനത്തെത്തിയത്.സെന്‍ഡായ,ബെല്ല ഹഡിഡ്, ടെയ്‌ലര്‍ സ്വിഫ്റ്റ, കിം കര്‍ദാഷ്യന്‍, അരിയാന ഗ്രാന്റെ തുടങ്ങിയവരണ് മറ്റ് പ്രമുഖര്‍.ഷാറൂഖ് ഖാന്‍ നായകനായ ഓം ശാന്തി ഓമിലെ നായികയായി എത്തിയ ദീപിക ചെന്നൈ എക്‌സ്പ്രസ്, രാംലീല, പിങ്കു, സര്‍ക്കസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡില്‍ തന്‍റേതായ ഇടം കണ്ടെത്തി.