ദയാബായിയുടെ സമരം അവസാനിപ്പിച്ചു; സര്‍ക്കാര്‍ ഉറപ്പുകളിൽ വിശ്വാസം

0
92

എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്‌നങ്ങൾപരിഹരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക ദയാബായി രണ്ടാഴ്‌ചയായി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. നിരാഹാര സമരം അവസാനിപ്പിക്കുകയാണെന്നും നിലവില്‍, സര്‍ക്കാര്‍ തന്ന ഉറപ്പുകള്‍ പാലിക്കുമെന്ന് വിശ്വാസമുണ്ടെന്നും ദയാബായി പറഞ്ഞു. മന്ത്രിമാരായ വീണാ ജോർജും ആർ ബിന്ദുവും കുടിക്കാന്‍ വെള്ളം കൊടുത്ത് ദയാബായിയുടെ സമരം അവസാനിപ്പിക്കുകയായിരുന്നു.