കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്വർണക്കടത്ത് സംഘം ആക്രമിച്ചു; പ്രധാന പ്രതി പിടിയിൽ

0
186

കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്വർണക്കടത്ത് സംഘം ആക്രമിച്ചു. വിമാനത്താവളം വഴി ഇന്ന് രാവിലെ തിരുവനന്തപുരം നെല്ലനാട് സ്വദേശി അസീം സ്വർണ്ണം കടത്തിയിരുന്നു. അസീമിന്റെ വീട്ടിൽ പരിശോധന നടത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കസ്റ്റംസ് സൂപ്രണ്ട് ദിനേശ് കുമാറിനെയും ഉദ്യോഗസ്ഥരെയുമാണ് ആക്രമിച്ചത്.

അസീമിന്റെ സംഘമാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ഉദ്യോഗസ്ഥരെ ആക്രമിച്ച രണ്ടു പേരെ പൊലീസ് പിടികൂടി. സ്വർണവുമായി വീട്ടിൽ നിന്നു രക്ഷപെട്ട അസീമിനെ പിന്നീട് കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.