ഹൈദരാബാദിൽ മുസ്ലിംപള്ളിയിൽ അതിക്രമിച്ച്‌ കയറി വിഗ്രഹം സ്ഥാപിച്ചു

0
129

മുസ്ലിംപള്ളിയിൽ അതിക്രമിച്ചുകയറിയ സംഘം വിഗ്രഹം സ്ഥാപിക്കുകയും പൂജ നടത്തുകയും ചെയ്‌തതിനെ തുടർന്ന്‌ സംഘർഷാവസ്ഥ. ഹൈദരാബാദിലെ റായിദുർഗം ഗ്രാമത്തിലാണ്‌ സംഭവം. മാൽകം ചെരുവിലെ 400 വർഷം പഴക്കമുള്ള കുത്തബ്‌ ഷാഹി പള്ളിയിലാണ്‌ ഒരുകൂട്ടം അതിക്രമിച്ചുകയറി ഹിന്ദു ആചാരപകാരം പൂജ നടത്തുകയും വിഗ്രഹം സ്ഥാപിക്കുകയും ആട്ടിൻകുട്ടിയെ ബലി നൽകുകയും ചെയ്‌തത്‌.

പള്ളിക്കുസമീപത്തെ കട്ട മൈസമ്മ ദേവി ക്ഷേത്രം റോഡ്‌ വികസനത്തിനായി സർക്കാർ ഏറ്റെടുത്തിരുന്നു. പകരം ഭൂമി അനുവദിച്ചത്‌ പള്ളിയുടെ പുറമ്പോക്കിലാണ്‌. എന്നാൽ അതിര്‌ വേർതിരിച്ചിരുന്നില്ല. ഇതിനിടെയാണ്‌ പള്ളിയിൽ അതിക്രമിച്ച്‌ കയറി വിഗ്രഹം സ്ഥാപിച്ചത്‌.