Saturday
10 January 2026
20.8 C
Kerala
HomeEntertainmentആര്യൻഖാനെതിരായ ലഹരി മരുന്ന് കേസ് അന്വേഷിച്ച എൻസിബി ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ

ആര്യൻഖാനെതിരായ ലഹരി മരുന്ന് കേസ് അന്വേഷിച്ച എൻസിബി ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ

ആര്യൻഖാനെതിരായ ലഹരി മരുന്ന് കേസ് അന്വേഷിച്ച എൻസിബി ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായേക്കും. കേസന്വേഷണത്തിൽ സംശയകരമായ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്ന് എൻസിബിയുടെ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തി. റിപ്പോർട്ടിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കും ശുപാർശയുണ്ട്.

ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവർക്ക് എതിരെ തെളിവില്ലെന്ന് കണ്ട് കോടതി ഇവരെ വെറുതെ വിട്ടിരുന്നു. ഇതിന് പിന്നാലെ എൻസിബി നിയോഗിച്ച വിജിലൻസ് സംഘം നടത്തിയ എന്വേഷണത്തിലാണ് നിർണായക കണ്ടെത്തലുകൾ. 3000 പേജുള്ള വിശദമായ റിപ്പോർട്ട് എൻസിബി ഡയറക്ടർ ജനറലിന് സമർപ്പിച്ചു. കേസന്വേഷണം നയിച്ച എട്ട് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് സംശയകരമായ ഇടപെടലുണ്ടായെന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്.

ലഹരി മരുന്ന് പിടികൂടുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചില്ലെന്നും പ്രതികളോട് പ്രത്യേക സമീപനമാണ് അന്വേഷണ സംഘം സ്വീകരിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം റിപ്പോർട്ടിന്‍റെ പൂർണ വിവരങ്ങൾ എൻസിബി പുറത്ത് വിട്ടിട്ടില്ല. അന്വേഷണ സംഘത്തെ നയിച്ച സമീർ വാംഗഡെ എൻസിബിയിലെ ഡെപ്യൂട്ടേഷൻ പൂർത്തിയാക്കി മടങ്ങിയിരുന്നു. ഏജൻസിയുടെ ഭാഗമല്ലെങ്കിലും സമീർ അടക്കമുള്ളവർക്കെതിരെ നടപടി ശുപാർശ ചെയ്തിട്ടുണ്ടെന്നാണ് വിവരം.

ഷാരൂഖ് ഖാന്‍റെ മാനേജർ പൂജ ദാദ്ലാനി അടക്കം അറുപത്തഞ്ചോളം പേരുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നത്. എൻസിബി ഉദ്യോഗസ്ഥരുടെ പിന്തുണയോടെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമം ആയിരുന്നു കേസ് എന്ന ആരോപണം പൂജ ദാദ്ലാനി തള്ളി. അത്തരം നീക്കമൊന്നും അറിയില്ലെന്നായിരുന്നു മൊഴി. 2021 ഒക്ടോബറിലാണ് മുംബൈയിലെ ആഡംബര കപ്പലിലെ ലഹരിപാർട്ടിക്കിടെ ആര്യന്‍ ഖാനും സുഹൃത്തുക്കളും എൻസിബിയുടെ പിടിയിലാകുന്നത്.

RELATED ARTICLES

Most Popular

Recent Comments