Friday
19 December 2025
20.8 C
Kerala
HomeKeralaമയക്കുമരുന്ന് കേസ് പ്രതികള്‍ക്ക് 11 വര്‍ഷം കഠിന തടവും 1,10,000 രൂപ പിഴയും

മയക്കുമരുന്ന് കേസ് പ്രതികള്‍ക്ക് 11 വര്‍ഷം കഠിന തടവും 1,10,000 രൂപ പിഴയും

മയക്കുമരുന്ന് കേസ് പ്രതികൾക്ക് 11 വർഷം കഠിന തടവും 1,10,000 രൂപ പിഴയും. കോഴിക്കോട് മാങ്കാവ് വീട്ടിലകത്ത് ഹിജാസ്(24), കല്ലായി അമൻ വീട്ടിൽ ഹക്കീൽ (23) എന്നിവരാണ് മഞ്ചേരി എൻഡിപിഎസ് എം പി ജയരാജ് ശിക്ഷിച്ചത്. നിരോധിത ലഹരി വസ്‌തുകൾ കൈവശം വെച്ചതും വിദ്യാർഥികൾക്ക് വിൽപ്പന നടത്താൻ ശ്രമിച്ചതുമാണ് ഇവർക്കരെതിരെയുള്ള കുറ്റം. എൽഎസ്ഡി സ്റ്റാമ്പ് കൈവശം വെച്ച കുറ്റത്തിന് 10 വർഷം തടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

പിഴയടക്കാത്തപക്ഷം ആറുമാസം അധിക തടവ് അനുഭവിക്കണം. എംഡിഎയും വിൽപ്പനടത്താൻ ശ്രമിച്ച കുറ്റത്തിന് ഒരുവർഷം തടവും 10,000 പിഴയും അടക്കണം. പിഴയൊടുക്കാത്ത പക്ഷം ഒരുമാസം അധിക തടവ് അനുഭവിക്കണം. കൂട്ടു ഉത്തരവാദിത്തമുള്ള കേസായതുകൊണ്ട് രണ്ടു പ്രതികൾക്കും ഒരേ ശിക്ഷ അനുഭവിക്കണം. 14 തൊണ്ടി മുതലും 24 രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കി. 11 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന്വേണ്ടി അഡ്വ. തലാപ്പിൽ സത്താർ ഹാജരായി. 2020 ജൂണിലാണ് കേസിന് ആസ്‌പദമായ സംഭവം.

കോഴിക്കോട് സ്വദേശികളായ ഇവർ നിരോധിത മയക്കുമരുന്നുകളായ എൽഎസ്ഡി സ്റ്റാമ്പ്, എംഡിഎയും വിൽപ്പനടത്താനായി ശ്രമിക്കുന്നതിനിടെ കൊണ്ടോട്ടി നീറ്റാണിമൽവെച്ചാണ് പൊലീസ് പിടിയിലായത്. ഹിജാസിന്റെ കൈവശം 0.190 ഗ്രാം എൽഎസ്ഡി സ്റ്റാമ്പും ഹക്കീന്റെ കൈവശം 3.740 ഗ്രാം എംഡിഎയും മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു.

RELATED ARTICLES

Most Popular

Recent Comments