സൗദിയിൽ 11 മേഖലകൾ കൂടി സ്വദേശിവൽക്കരിക്കാനൊരുങ്ങുന്നു

0
88

സൗദിയിൽ 11 മേഖലകൾ കൂടി സ്വദേശിവൽക്കരിക്കാനൊരുങ്ങുന്നു. ഡിസംബർ അവസാനത്തോടെ സൗദിവൽക്കരണം നിർബന്ധമാക്കുന്ന തീരുമാനങ്ങൾ മാനവശേഷി സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിക്കുമെന്നു വകുപ്പ് മന്ത്രി അഹ്‌മദ് അൽറാജ്ഹി പറഞ്ഞു.

പർച്ചേയ്സിങ് തൊഴിലുകളും ഭക്ഷ്യ, മരുന്ന് മേഖലയിലെ ഏതാനും തൊഴിലുകളും പ്രോജക്ട് മാനേജ്മെന്റ് മേഖലയും സൗദിവൽക്കരണത്തിൽ പെടും. സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാരുടെ എണ്ണം 21.3 ലക്ഷത്തിലേറെയായി ഉയരാനും തൊഴിലില്ലായ്മ നിരക്ക് 9.7 ശതമാനമായി കുറയാനും സൗദിവൽക്കരണ തീരുമാനങ്ങൾ സഹായകരമായിട്ടുണ്ട്.