വൈറല്‍ വീഡിയോ ‘മിഠായി മോഷ്ടിച്ച അമ്മയെ ജയലിലിടണം’

0
108

രസകരമായ വൈറല്‍ വീഡിയോ എപ്പോഴും സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുണ്ട്. ഇത്തരം വീഡിയോ കാണുന്നതും ഷെയര്‍ ചെയ്യുന്നതും കമന്റ് ചെയ്യുന്നതും ആനന്ദകരമായ നിമിഷങ്ങളാണ് എല്ലാവര്‍ക്കും. ഒരു കുഞ്ഞിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നു. തന്റെ അമ്മയ്‌ക്കെതിരേ പരാതിയുമായി എത്തിയ കുഞ്ഞാണ് ഇപ്പോള്‍ താരം.

തന്നെ അമ്മ മിഠായി കഴിക്കാന്‍ അനുവദിക്കുന്നില്ല, അമ്മയെ ജയിലിലടയ്ക്കണമെന്നുമാണ് കുട്ടി പരാതിയായി പറയുന്നത്. വനിതാ പോലീസ് ഉദ്യോഗസ്ഥ കുഞ്ഞിന്റെ പരാതി എഴുതിയെടുക്കുന്നതും വീഡിയോയില്‍ കാണാം.ബുര്‍ഹാന്‍പുര്‍ ജില്ലയിലെ ദത്തലായി ഗ്രാമത്തിലാണ് മിഠായി സംഭവം അരങ്ങേറിയത്. കുളികഴിഞ്ഞതിനു ശേഷം കുട്ടിയെ ഒരുക്കുമ്പോള്‍ മിഠായി തിന്നതിന് അമ്മ ശകാരിച്ചു. തുടര്‍ന്ന് കരച്ചില്‍ തുടങ്ങിയ കുട്ടി പിതാവിനോട് തന്നെ പോലീസ് സ്‌റ്റേഷനില്‍ എത്തിക്കാന്‍ നിര്‍ബന്ധിക്കുന്നു. അങ്ങനെ കുട്ടിയെയും കൂട്ടി സ്‌റ്റേഷനിലെത്തിയ കുട്ടിയുടെ പരാതി കേട്ട് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെല്ലാം ചിരിച്ചു.മിഠായി സംഭവത്തിനു പിന്നിലെ കഥകള്‍ എന്തായാലും സോഷ്യല്‍ മീഡിയയില്‍ മിന്നും താരമായി മാറിയിരിക്കുന്നു കുട്ടി.