ധ്യാന ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ഫാമിലി ത്രില്ലർ വീകം റിലീസിനായി ഒരുങ്ങുന്നു

0
147

ധ്യാന ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ഫാമിലി ത്രില്ലർ വീകം റിലീസിനായി ഒരുങ്ങുന്നു. കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങൾക്ക് ശേഷം സാഗർ ഹരി രചനയും സംവിധാനവും നിർവഹിക്കുന്ന ത്രില്ലർ ചിത്രാണ് ‘വീകം’. ചിത്രം നവംബർ ആദ്യവാരം തീയേറ്ററുകളിലേക്കെത്തിക്കാനാണ് അണിയറ പ്രവർത്തകർ ഒരുങ്ങുന്നത്. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു അവതരിപ്പിച്ച് ഷീലു എബ്രഹാമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിൽ ധ്യാന്‍ ശ്രീനിവാസനെ കുടാതെ ഷീലു എബ്രഹാം, അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ജഗദീഷ്, ഡെയിന്‍ ഡേവിസ്, ഡയാന ഹമീദ്, മുത്തുമണി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ധനേഷ് രവീന്ദ്രനാഥ്‌ ആണ് ചിത്രത്തിനു വേണ്ടി ക്യാമറ കൈകാര്യം ചെയുന്നത്. എഡിറ്റിംഗ് ഹരീഷ് മോഹനും സംഗീതം വില്യംസ് ഫ്രാൻസിസും കൈകാര്യം ചെയ്യും.

കലാസാംവിധാനം- പ്രദീപ്‌ എം.വി, പ്രൊജക്റ്റ്‌ ഡിസൈൻ- ജിത്ത് പിരപ്പൻകോഡ്, വസ്ത്രലങ്കാരം- അരുൺ മനോഹർ, മേക്കപ്പ്- അമൽ ചന്ദ്രൻ, ഫിനാൻസ് കൺട്രോളർ- അമീർ കൊച്ചിൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സനു സജീവൻ, ക്രീയേറ്റീവ് കോർഡിനേറ്റർ- മാർട്ടിൻ ജോർജ് അറ്റവേലിൽ, അസോസിയേറ്റ് ഡയറക്ടർസ്- സംഗീത് ജോയ്, സക്കീർ ഹുസൈൻ, മുകേഷ് മുരളി, ഡിസൈൻ- പ്രമേഷ് പ്രഭാകർ, പി.ആർ.ഒ- പി.ശിവപ്രസാദ്, സ്റ്റിൽസ്- സന്തോഷ് പട്ടാമ്പി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

നിരവധി ചിത്രങ്ങളാണ് ധ്യാന അടുത്തി കമിറ്റ് ചെയ്തിരിക്കുന്നത്. ഐഡി, ത്രയം, ബുള്ളറ്റ് ഡയറീസ്, ജെയ്ലർ, പാപ്പരാസികൾ, ചീന ട്രോഫി, സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്നീ ചിത്രങ്ങളാണ് ധ്യാൻ ശ്രീനിവാസന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ഏറ്റവും അവസാനമായി ധ്യാനിന്റെ ഉടൽ എന്ന ചിത്രമാണ് തീയറ്ററുകളിൽ എത്തിയത്. പ്രകാശൻ പറക്കട്ടെ എന്ന ദിലീഷ് പോത്തൻ ചിത്രത്തന് ധ്യാൻ തിരക്കഥ രചിക്കുകയും ചെയ്തു.