ചിറയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

0
114
someone drowning in the rio negro

വയനാട് മലവയല്‍ ഗോവിന്ദചിറയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ചീരാല്‍ സ്വദേശി അശ്വന്ത് കെ.കെ, കുപ്പാടി സ്വദേശി അശ്വിന്‍ കെ.എസ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ രക്ഷപ്പെട്ടു. സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളാണ് മരിച്ച വിദ്യാര്‍ത്ഥികള്‍.

സ്‌കൂള്‍ വിട്ട് അമ്പുകുത്തി മലയിലെത്തിയ കുട്ടികള്‍ ചിറയില്‍ കുളിക്കാന്‍ ഇറങ്ങുകയായിരുന്നു. ഫയര്‍ഫോയ്‌സും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.