Friday
9 January 2026
27.8 C
Kerala
HomeEntertainmentമമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ജിയോ ബേബി ചിത്രത്തിന്റെ ഫസ്റ്റ് ലുക് പുറത്തുവിട്ടു

മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ജിയോ ബേബി ചിത്രത്തിന്റെ ഫസ്റ്റ് ലുക് പുറത്തുവിട്ടു

മമ്മൂട്ടിയുടെ ചലച്ചിത്ര നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പിനിയുടെ മൂന്നാമത്തെ ചിത്രം പ്രഖ്യാപിച്ചു. നേരത്തെ റിപ്പോർട്ടുകളിൽ ഉണ്ടായിരുന്നു മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ജിയോ ബേബി ചിത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒപ്പം സിനിമയുടെ ഫസ്റ്റ് ലുക്കും പുറത്ത് വിട്ടു. ‘കാതൽ ദി കോർ’ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ജ്യോതികയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് അണിയറ പ്രവർത്തകർ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിരിക്കുന്നത്. ഒക്ടോബർ 20തിന് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം ദുൽഖർ സൽമാൻന്റെ വേഫേറെർ ഫിലിംസ് വിതരണം ചെയ്യും.

തീയറ്ററുകളിൽ നിറസാന്നിധ്യമായി പ്രദർശനം തുടരുന്ന റോഷാക്കിനും ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം എന്നീ സിനിമകൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണ് കാതൽ. ബി. ഉണ്ണി കൃഷ്ണന്റെ ക്രസ്റ്റഫറിന്റെ ഷൂട്ടിങ് ശേഷം മമ്മൂട്ടി ജിയോ ബേബിക്ക് ഡേറ്റ് നൽകിയിരുന്നുയെന്നുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഒക്ടോബർ 20ന് കൊച്ചിയിൽ ആരംഭിക്കുന്ന കാതിലിന്റെ ഷൂട്ടിങ് മറ്റ് ഷെഡ്യുളുകളിലായി തൊടുപ്പുഴയിലും മറ്റ് ഇടങ്ങളിലുമായി ചിത്രീകരിക്കും. ദി ഗ്രറ്റ് ഇന്ത്യൻ കിച്ചൺ എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാർഡ് ജേതവായ ജിയോ ബേബി ഫ്രീഡം ഫൈറ്റ്, ശ്രീ ധന്യ കാറ്ററിങ്സ് എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് മമ്മൂട്ടി ചിത്രവുമായി എത്തുന്നത്. പതിവ് ജിയോ ബേബി ചിത്രങ്ങളിൽ നിന്നും അൽപമേറിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രവും കൂടിയാണ് കാതൽ.

ജ്യോതികയുടെ കരിയറിലെ മൂന്നാമത്തെ മലയാള ചിത്രമാണ് കാതൽ. 2009ൽ ഇറങ്ങിയ സീതാ കല്യാണം എന്ന സിനിമയ്ക്ക് ശേഷം തമിഴ് താരം മലയാളത്തിൽ തിരികെയെത്തുന്ന ചിത്രവും കൂടിയാണ് കാതൽ. കഴിഞ്ഞ വർഷം ഒടിടിയിലൂടെ റിലീസായ ഉടൻപിറപ്പെ എന്ന സിനിമയ്ക്ക് ശേഷമാണ് ജ്യോതിക മലയാളത്തിലേക്കെത്തുന്നത്. മമ്മൂട്ടിക്കും ജോതികയ്ക്കും പുറമെ ചിത്രത്തിൽ ലാലു അലക്സ്, മുത്തുമണി, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, അനഘ അക്കു, ആദർശ് സുകുമാരൻ, ജോസി സിജോ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആദർശ് സുകുമാരനും പോൾസൺ സ്കറിയയും ചേർന്നാണ് ചിത്രത്തിന്റെ രചന. സാലു കെ തോമസാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അലീനയുടെ വരികൾക്ക് മാത്യൂസ് പുളിക്കൻ സംഗീതം നൽകും. ഫ്രാൻസിസ് ലൂയിസാണ് എഡിറ്റിങ്.

 

RELATED ARTICLES

Most Popular

Recent Comments