സ്‌കൂള്‍ ബസ് പിന്നോട്ടെടുക്കുന്നതിനിടെ അപകടം; ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു

0
146

കോഴിക്കോട് കൊടിയത്തൂരില്‍ സ്‌കൂള്‍ ബസ് ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. പിടിഎം ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥി പാഴൂര്‍ സ്വദേശി മുഹമ്മദ് ബായിഷ് ആണ് മരിച്ചത്. ബസ് പിന്നോട്ടെടുക്കുമ്പോള്‍ വിദ്യാര്‍ത്ഥിയെ ഇടിക്കുകയായിരുന്നു.

വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. പരുക്കേറ്റ ബായിഷിനെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സ്‌കൂളില്‍ കലോത്സവം നടക്കുകയായിരുന്നതിനാല്‍ സ്‌കൗട്ട് യൂണിഫോമില്‍ ആയിരുന്നു വിദ്യാര്‍ത്ഥി. പാഴൂര്‍ തമ്പലക്കാട്ടുകുഴി ബാവയുടെ മകനാണ് 9ാം ക്ലാസുകാരനായ ബായിഷ്. സ്‌കൂള്‍ ബസ് നിര്‍ത്തിയിടുന്ന സ്ഥലത്തേക്ക് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ഇല്ലെന്നാണ് അധ്യാപകര്‍ പറയുന്നത്.

എന്നാല്‍ അപകടത്തെക്കുറിച്ച് വ്യക്തമായ അറിവില്ലെന്നും മെഡിക്കല്‍ കോളജ് പൊലീസ് വൈകിട്ട് അഞ്ചരക്ക് അറിയിച്ചപ്പോഴാണ് അപകട വിവരം അറിയുന്നതെന്ന് മുക്കം പൊലീസും പറഞ്ഞു. സംഭവത്തില്‍ മുക്കം പൊലീസ് കേസെടുത്തു.