ഭാഗിക സൂര്യഗ്രഹണം ഒക്ടോബർ 25-ന്

0
81

 

ഭാഗിക സൂര്യഗ്രഹണവും പൂർണ ചന്ദ്രഗ്രഹണവും വീക്ഷിക്കാനവസരമൊരുങ്ങുന്നു. പൂർണ ചന്ദ്രഗ്രഹണത്തിന്റെ വാലറ്റമാണ് ആകാശത്ത് ദർശിക്കാനാവുക. ഒക്ടോബർ 25-ന് അമാവാസി ദിവസമാണ് ഭാഗിക സൂര്യഗ്രഹണം. വൈകീട്ട് അഞ്ചുമുതൽ സൂര്യാസ്തമയംവരെയാണ് ഗ്രഹണം. സൂര്യഗ്രഹണം നടക്കുന്നത് അഞ്ചുമണിക്ക് ശേഷമാണെങ്കിലും പ്രകാശതീവ്രതയ്ക് ഒട്ടും കുറവുണ്ടാകില്ല. അതിനാൽ നഗ്നനേത്രം കൊണ്ട് ഗ്രഹണം വീക്ഷിക്കരുത്. സൺ ഫിൽട്ടർ പേപ്പർ, എക്‌സ്‌റേ ഫിലിമിന്റെ കറുത്ത ഭാഗം, നന്നായി കരിപിടിപ്പിച്ച ഗ്ലാസ്, വെൽഡർമാർ ഉപയോഗിക്കുന്ന ഗ്ലാസ് ഇവയിൽ ഏതെങ്കിലും ഉപയോഗിച്ച് നിരീക്ഷിക്കാം.