വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട മലയാളി ജയിൽചാടി; ഒന്നര വർഷത്തിന് ശേഷം കർണാടകയിൽ നിന്ന് പിടിയിൽ

0
111

നെട്ടുകാൽത്തേരി ജയിൽ ചാടിയ കൊടുംകുറ്റവാളി പിടിയിലായി. വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട ശേഷം തടവിൽ കഴിയുകയായിരുന്ന രാജേഷ് ആണ് ജയിൽ ചാടിയതിനെ തുടർന്ന് പിടിയിലായത്. കർണാടകയിലെ മുദൂരിൽ നിന്നാണ് ഇയാളെ പൊലീസ് പൊക്കിയത്. രാജേഷ് ഒന്നരവർഷമായി ഒളിവിൽ കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

നെയ്യാർ ഡാം പൊലീസ് ഉഡുപ്പിയിലെത്തി നടത്തിയ അന്വേഷണത്തിലാണ് രാജേഷിനെ കസ്റ്റഡിയിലെടുത്തത്. വട്ടപ്പാറയിൽ പത്താംക്ലാസ് വിദ്യാർഥിനിയെ കൊലപ്പെടുത്തിയ കേസിലാണ് ഇയാൾ പ്രതിയായത്. തുടർന്ന് കോടതി ഇയാളെ വധശിക്ഷയ്‌ക്ക് വിധിക്കുകയായിരുന്നു.