ഇരുചക്രവാഹനം മോഷ്ടിച്ച പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ

0
89

ഇരുചക്രവാഹനം മോഷ്ടിച്ച പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി. കൊല്ലത്താണ് സംഭവം. പരവൂർ കോങ്ങൽ പനനിന്ന വീട്ടിൽ സെയ്ദലി (19) ആണ് പരവൂർ പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസം വൈകുന്നേരം 6 മണിയോടെയാണ് സംഭവം. പരവൂർ റെയിൽവേ സ്​റ്റേഷൻ പാർക്കിംഗ് ​ഗ്രൗണ്ടിൽ സുക്ഷിച്ചിരുന്ന കലയ്ക്കോട് സ്വദേശി റാഷിദിന്റെ ഇരുചക്രവാഹനമാണ് ഇയാൾ മോഷ്ടിച്ചത്.

പരവൂർ പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം ഈസ്​റ്റ് പൊലീസാണ് സെയ്ദലിയെയും മോഷണം പോയ വാഹനത്തെയും കണ്ടെത്തിയത്. ഇയാൾ മോഷണക്കേസിൽ മുൻപും പരവൂർ പൊലീസിന്റെ പിടിയിലായിട്ടുണ്ട്.