മങ്കട കൊളത്തൂരിൽ വൻ ആയുധ ശേഖരം കണ്ടെത്തി. കൊളത്തൂർ അമ്പലപ്പടിയിലെ കവുങ്ങിൻ തോപ്പിലാണ് വൻ ആയുധ ശേഖരം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. കവുങ്ങിൻ തോപ്പിന് സമീപത്തെ മോട്ടോർ ഷെഡിൽ വെള്ളം പമ്പ് ചെയ്യാൻ എത്തിയ ആളാണ് ആയുധങ്ങൾ കണ്ടത്.
വാടിവാൾ, മഴു, കത്തി ഉൾപ്പെടെയുള്ള ആയുധങ്ങളാണ് കണ്ടത്തിയത്. മലപ്പുറത്ത് നിന്നുള്ള ഫോറൻസിക്ക് വിഭാഗവും, കൊളത്തൂർ പൊലീസും സ്ഥലത്ത് എത്തി പരിശോധന നടത്തി. ഇന്ത്യൻ ആംസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.