ആഫ്രിക്കന്‍ രാജ്യമായ സൊമാലിയ കടുത്ത ദുരിതത്തില്‍

0
75

നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും രൂക്ഷമായ വരള്‍ച്ചയില്‍ ,ആഫ്രിക്കന്‍ രാജ്യമായ സൊമാലിയ കടുത്ത ദുരിതത്തില്‍. കടുത്ത വരള്‍ച്ചയും കൊടിയ പട്ടിണിയും മൂലം 8 മില്യന്‍ ജനങ്ങലാണ് ദുരിതം അനുഭവിക്കുന്നത്. പട്ടിണിയെ തുടര്‍ന്ന് രണ്ടുവയസുള്ള കുട്ടി മരിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ലോക ഭക്ഷ്യദിനമായ ഇന്നലെയാണ് പട്ടിണിമൂലം സൊമാലിയയില്‍ കുട്ടി മരിച്ചത്. സൊമാലിയയില്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിക്കാന്‍ അന്താരാഷ്ട്ര സമൂഹം കൈകോര്‍ക്കണമെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാമിലെ ജിസിസി രാജ്യങ്ങളുടെ പ്രതിനിധി മജീദ് യഹിയ അഭ്യര്‍ത്ഥിച്ചു.