എഴുത്തോല എന്ന ചിത്രത്തിന്റെ ചിത്രീകരണം ചാലക്കുടിയിൽ ആരംഭിച്ചു

0
68

ശങ്കർ,കൃഷ്ണ പ്രസാദ്,നിഷാ സാരംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സുരേഷ് ഉണ്ണികൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “എഴുത്തോല ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചാലക്കുടിയിൽ ആരംഭിച്ചു.36 വർഷത്തെ ഇടവേളക്കുശേഷം പ്രശസ്ത നടൻ ശങ്കർ നിർമ്മിക്കുന്ന ചിത്രമാണ് ‘എഴുത്തോല’.ജയകൃഷ്ണൻ,സുന്ദര പാണ്ഡ്യൻ,ഗോപൻ മങ്ങാട്ട്,പ്രഭു,സ്വപ്ന പിള്ള,അനുപമ,പൗളി വത്സൻ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

1986ൽ സിബി മലയിൽ സംവിധാനം ചെയ്ത ‘ചേക്കാറാനൊരു ചില്ല’യാണ് ശങ്കർ ആദ്യമായി നിർമ്മിച്ച ചിത്രം. ശങ്കർ തന്നെയായിരുന്നു നായകൻ. ഓഷ്യോ എന്റർടൈൻമെന്റ്സ് എന്ന ബാനറിൽ ടി ശങ്കർ, സതീഷ് ഷേണായ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന എഴുത്തോല’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് പാച്ചേനി നിർവ്വഹിക്കുന്നു.കൈതപ്രം,ബിലു പത്മിനി നാരായണൻ എന്നിവരുടെ വരികൾക്ക് മോഹൻ സിത്താര, പ്രശാന്ത് കർമ്മ എന്നിവർ സംഗീതം പകരുന്നു.കവിത-മഹാകവി ഒളപ്പമണ്ണ,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ജെയിംസ് മാത്യു (ലണ്ടന്‍), പ്രൊഡക്ഷൻ കൺട്രോളർ-ബിജു കടവൂർ.