കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് തുടങ്ങിയതിനു പിന്നാലെ ആത്മവിശ്വാസമുണ്ടെന്നു പ്രതികരിച്ച് ശശി തരൂർ

0
100

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് തുടങ്ങിയതിനു പിന്നാലെ ആത്മവിശ്വാസമുണ്ടെന്നു പ്രതികരിച്ച് ശശി തരൂർ. ”ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. ഫലമെന്തായാലും കൂട്ടായ പ്രവർത്തനം തുടരും. മത്സരിക്കുന്നത് വ്യക്തിനേട്ടത്തിനല്ല പാർട്ടിക്കും രാജ്യത്തിനും വേണ്ടി” – തരൂർ പറഞ്ഞു. തരൂർ തിരുവനന്തപുരത്തും എതിർ സ്ഥാനാർഥി മല്ലികാർജുൻ ഖർഗെ ബെംഗളൂരുവിലുമാണ് വോട്ട് ചെയ്യുക.

”മത്സരം പാർട്ടിക്കു ഗുണം ചെയ്തുവെന്ന പ്രിയങ്ക ഗാന്ധിയുടെ സന്ദേശം ലഭിച്ചു. ഖർഗെയുമായി ഫോണിൽ സംസാരിച്ചു. അദ്ദേഹത്തോട് ആദരവുണ്ടെന്നും പാർട്ടിയുടെ വിജയത്തിനായി കൂട്ടായ പങ്കാളിത്തമുണ്ടാകുമെന്നും അറിയിച്ചു. ഗാന്ധി കുടുംബത്തിന്റെ നിലപാട് ശരിയെന്നു തോന്നുന്നു. മറ്റു നേതാക്കളുടെ നിലപാടിനോട് വിയോജിപ്പുണ്ട്. അതു പറയും.

ചില ആളുകൾ തോൽക്കാതിരിക്കാനായി സുരക്ഷിതമായി മത്സരിക്കും. പക്ഷേ, അങ്ങനെ സുരക്ഷിതത്വം നോക്കിയാൽ അവർ പരാജയപ്പെടുകതന്നെ ചെയ്യും. ചില യുദ്ധങ്ങൾ നമ്മൾ പോരാടുന്നത് ഇന്ന് നിശബ്ദമല്ലായിരുന്നുവെന്ന് ചരിത്രത്തെ ഓർമപ്പെടുത്താനാണ് ” – മാധ്യമങ്ങളെക്കണ്ടപ്പോഴും ട്വിറ്ററിലൂടെയുമായി തരൂർ പറഞ്ഞു.