ഒറ്റയ്ക്ക് അടിച്ച് തന്നെടാ ഇതുവരെ എത്തിയത്,​ മാസ് ലുക്കിൽ പൃഥ്വിരാജ്,​ കാപ്പ ടീസർ

0
121

കടുവ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്ന കാപ്പ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ കൊട്ട മധു എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. മാസ് ലുക്കിൽ ആക്ഷൻ നിറച്ചാണ് പൃഥ്വിരാജ് ടീസറിൽ എത്തുന്നത്. പൃഥ്വിരാജിന്രെ പിറന്നാളിനോടനുബന്ധിച്ചാണ് ടീസർ പുറത്തിറങ്ങിയത്. അപർണ ബാലമുരളി നായികയാകുന്ന ചിത്രത്തിൽ ആസിഫ് അലിയും മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു.

ജി.ആർ. ഇന്ദുഗോപന്റെ ശംഖുമുഖി എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നതും ഇന്ദുഗോപൻ ആണ്. ജിനു എബ്രഹാം,​ ഡോൾവിൻ കുര്യാക്കോസ്,​ ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയേറ്റർ ഓഫ് ഡ്രീംസ്,​ ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്റെ സഹകരണകത്തോടെയാണ് നിർമ്മിക്കുന്നത്.