Saturday
10 January 2026
20.8 C
Kerala
HomeIndiaസിപിഐ പ്രായപരിധി പാർട്ടി കോൺഗ്രസ് കമ്മീഷൻ ഭേദഗതികളോട് അംഗീകരിച്ചു

സിപിഐ പ്രായപരിധി പാർട്ടി കോൺഗ്രസ് കമ്മീഷൻ ഭേദഗതികളോട് അംഗീകരിച്ചു

നേതാക്കളുടെ പ്രായപരിധി ഭരണ ഘടന കമ്മീഷൻ ഭേദഗതികളോടെ അംഗീകരിച്ചു. ദേശീയ – സംസ്ഥാന തലങ്ങളിൽ 75 വയസ് വരെ ഭാരവാഹിയാകാം.പാർട്ടി പരിപാടിയിലും ഭേദഗതി പാസായി.ദേശീയ കൗൺസിലിലെ കേന്ദ്ര നേതൃത്വത്തിന്റെ ക്വാട്ട 15 ശതമാനമായി വെട്ടിക്കുറച്ചു.

ദേശീയ കൗൺസിലിന്റെ പ്രായപരിധി നിർദ്ദേശം ചർച്ചകൾക്ക് ശേഷം ഭേദഗതികളോടെയാണ് ഭരണ ഘടന കമ്മീഷൻ അംഗീകരിച്ചത്. പ്രായ പരിധിക്ക് ഏകരൂപത വേണമെന്ന് ഭേദഗതി അംഗീകരിക്കപ്പെട്ടു.

അസിസ്റ്റൻറ് സെക്രട്ടറിമാർ ഒരാൾ 50 വയസ്സിന് താഴെയെന്നും, മറ്റൊരാൾ 65 വയസ്സേന്ന നിർദ്ദേശവും തിരുത്തി. മുന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം എന്ന വരി പാർട്ടി പരിപാടിയിൽ നിന്ന് ഒഴിവാക്കി.

കമ്മീഷൻ അംഗീകരിച്ച ഭേദഗതികൾക്ക് , ദേശീയ കൗൺസിലിന്റെ അംഗീകാരം ലഭിച്ച ശേഷം ഭരണ ഘടന ഭേദഗതി നടപ്പാകും. സിപിഐ ദേശീയ കൗൺസിലിലെ സെന്റർ ക്വാട്ട ആകെ കൗൺസിൽ അംഗങ്ങളുടെ 15 ശതമാനമായി വെട്ടികുറക്കാൻ രാവിലെ ചേർന്ന ദേശീയ കൗൺസിൽ തീരുമാനിച്ചു.

അതേസമയം ആകെ ദേശീയ കൗൺസിൽ അംഗങ്ങളുടെ എണ്ണം 125 തന്നെയായി നിലനിർത്തും.

RELATED ARTICLES

Most Popular

Recent Comments