യുക്രൈനില്‍ വീണ്ടും റഷ്യയുടെ മിസൈല്‍ ആക്രമണം

0
120

യുക്രൈനില്‍ വീണ്ടും റഷ്യയുടെ മിസൈല്‍ ആക്രമണം. മിസൈല്‍ ആക്രമണത്തില്‍ ഷെവ്ചെന്‍കിസ്കൈയിലെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായി മേയര്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ച്ച റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ ആക്രമണം നടത്തിയിരിക്കുന്നത്. യുക്രൈനില്‍ ഉടന്‍ ആക്രമണം നടത്താന്‍ പദ്ധതിയില്ലെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമര്‍ പുട്ടിന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായാണ് ഇപ്പോഴത്തെ മിസൈല്‍ ആക്രമണം. മിസൈല്‍ ആക്രമണം നടന്ന പ്രദേശങ്ങളില്‍ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.