നടി ഹൻസിക മോട്‌വാനി വിവാഹിതയാവുന്നു; കല്യാണം ഡിസംബറിൽ ജയ്പൂർ കൊട്ടാരത്തിൽ

0
166

നടി ഹൻസിക മോട്‌വാനി വിവാഹിതയാവുന്നു. ഈ വർഷം ഡിസംബറിൽ ജയ്‌പുരിൽ വെച്ചാകും വിവാഹം. ജയ്‌പുരിലെ 450 വർഷം പഴക്കമുള്ള കൊട്ടാരമാണ് വിവാഹവേദിയാകുന്നത്. തികച്ചും രാജകീയമായാവും വിവാഹം നടക്കുക.

എന്നാൽ, വരന്റെ പേരോ മറ്റുവിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. കൊട്ടാരത്തിൽ താരവിവാഹത്തിനുള്ള തയ്യാറെടുപ്പുകൾ തകൃതിയായി നടക്കുകയാണ്. അതേസമയം, വിവാഹത്തെക്കുറിച്ച് നടിയോ അടുത്തവൃത്തങ്ങളോ പ്രതികരിച്ചിട്ടില്ല.

തെലുങ്ക് ചിത്രമായ ദേശമുദുരു എന്ന ചിത്രത്തിലൂടെയാണ് ഹൻസിക ചലച്ചിത്ര രംഗത്തേക്ക് എത്തിയത്. പിന്നീട് ഹിന്ദി സിനിമകളിലും അഭിനയിച്ചു. എന്നാൽ, പ്രേക്ഷകശ്രദ്ധ നേടിയത് ഹിമേഷ് രേഷാമിയ നായകനായി എത്തിയ ആപ്ക സുരൂർ എന്ന ചിത്രത്തിലൂടെയാണ്. ശേഷം 2008ൽ കന്നഡയിലും നായികയായി അഭിനയിച്ചു. തമിഴിലും തെലുങ്കിലും നടി സജീവമാണ്.