അതിദാരിദ്ര്യം തുടച്ചുനീക്കും; ആദ്യഘട്ടത്തിൽ 64,006 കുടുംബങ്ങൾക്ക് സഹായം: മുഖ്യമന്ത്രി

0
123

സംസ്ഥാനത്തെ അതിദാരിദ്ര്യം ഇല്ലാതാക്കുന്നതിനുള്ള ദൗത്യം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആദ്യഘട്ടമെന്ന നിലയില്‍ സഹായം ആവശ്യമുള്ള 64,006 കുടുംബങ്ങളെ സർവെയിലൂടെ കണ്ടെത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദിനമായ ഇന്ന് ലോകത്തിലെ എല്ലാവര്‍ക്കും അന്തസ്സോടെ ജീവിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കാന്‍ നമുക്ക് പ്രതിജ്ഞയെടുക്കാമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.