കൊല്ലത്ത് നിന്ന് 4 കഞ്ചാവ് ചെടികൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് എക്സൈസ്

0
126

കേരള സർക്കാർ നടത്തി വരുന്ന എക്സൈസ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കൊല്ലം റേഞ്ചിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ 4 കഞ്ചാവ് ചെടികൾ കണ്ടെത്തി. തൃക്കടവൂർ കരീപ്പുഴ തെക്കേച്ചിറക്ക് സമീപത്ത് നിന്നാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. കൊല്ലം സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിൻ്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

കുരീപ്പുഴ തെക്കേചിറ ഐക്കര മുക്കിൽ നിന്നും പാണം മുക്കം പോകുന്ന റോഡിൽ കുളങ്ങര പടിഞ്ഞാറ്റത്തിൽ അനിൽ കുമാറിന്റെ പുരയിടത്തിന് മുൻവശത്ത് നിന്നാണ് നാല് കഞ്ചാവ്‌ ചെടികൾ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഈ പ്രദേശങ്ങളിൽ രാത്രി കാലങ്ങളിൽ യുവാക്കൾ കൂട്ടമായി എത്തുകയും മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്ന് എക്സൈസിന് വിവരം ലഭിച്ചിരുന്നു.