കെ സുധാകരന്റെ പ്രസ്‌താവന സത്യപ്രതിജ്ഞാ ലംഘനം: മന്ത്രി വി ശിവൻകുട്ടി

0
102

കേരളത്തെ തെക്കും വടക്കുമെന്ന് വിഭജിക്കുന്ന രീതിയിൽ അഭിമുഖം നൽകിയ എംപി കൂടിയായ കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പ്രസ്‌താവന സത്യപ്രതിജ്ഞാ ലംഘനമെന്ന് മന്ത്രി  വി ശിവൻകുട്ടി. രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നവരാവണം ജനപ്രതിനിധികൾ. എല്ലാ ഭാരതീയരെയും ഒരുപോലെ കാണാൻ ജനപ്രതിനിധിക്ക് ആവണം.

കേരളത്തെ രണ്ടായി പകുക്കുന്ന രീതിയിൽ ഉള്ള പ്രസ്‌താവന നടത്തിയ കെ സുധാകരൻ, വാസ്‌തവത്തിൽ കലാപ ആഹ്വാനം ആണ് നടത്തിയിരിക്കുന്നത്. കേരളത്തിലെ ജനതയെ രണ്ടായി വിഭജിക്കാനുള്ള ശ്രമം ആണ് നടത്തിയത്. ഇക്കാര്യത്തിൽ മുതിർന്ന കോൺഗ്രസ്‌ നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ്‌ ചെന്നിത്തല തുടങ്ങിയവരുടെ അഭിപ്രായം അറിയാൻ ആഗ്രഹം ഉണ്ട്. കോൺഗ്രസിന് വോട്ട് ചെയ്‌ത ജനങ്ങളോടുള്ള അവഹേളനവും ഇതിലുണ്ട്. ഇക്കാര്യത്തിൽ മാപ്പ് അല്ല വേണ്ടതെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.