കാസർഗോഡ് സംരക്ഷിത വന മേഖലയിൽ നിന്ന് മരങ്ങൾ മുറിച്ച് കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

0
115

കാസർഗോഡ് പരപ്പയിലെ സംരക്ഷിത വന മേഖലയിൽ നിന്ന് തേക്ക് മരങ്ങൾ മുറിച്ച് കടത്താൻ ശ്രമം. മൂന്ന് പേർ പിടിയിൽ. കർണാടക പുത്തൂർ സ്വദേശി ഇർഫാൻ, ബൾത്തങ്ങാടി സ്വദേശികളായ അബൂബക്കർ, മുസ്തഫ ഹമീദ് എന്നിവരെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. മുറിച്ച് കടത്താൻ ശ്രമിച്ച 26 കഷ്ണം തേക്ക് മരങ്ങളാണ് പിടികൂടിയത്.