മുക്കുപണ്ടം പണയ തട്ടിപ്പ്; പാലക്കാട്‌ കോൺഗ്രസ്‌ വനിതാ നേതാവിന്‌ സസ്‌പെൻഷൻ

0
199
ൺഗ്രസ്‌ ഭരണസമിതിയുടെ അഴിമതിയിൽ കുപ്രസിദ്ധമായ അകത്തേത്തറ സർവീസ്‌ സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വച്ചുള്ള പണംതട്ടിപ്പും പുറത്ത്‌. റെയിൽവേ കോളനി ബ്രാഞ്ചിലെ  ജീവനക്കാരിയും കോൺഗ്രസിന്റെ ജില്ലയിലെ വനിതാനേതാവുമാണ്‌   തട്ടിപ്പ്‌ നടത്തിയത്‌. ബാങ്കിലെ സ്വർണം കണക്കെടുക്കുമ്പോഴാണ്‌ തട്ടിപ്പ്‌ പുറത്തായത്‌.
ഇതിനെതുടർന്ന്‌ ഇവരെ   മെയിൻബ്രാഞ്ചിലേക്ക്‌ സ്ഥലം മാറ്റി. ഈ മാസം മൂന്നിന്‌ സ്ഥലം മാറ്റിയെങ്കിലും ഇതേകുറിച്ച്‌ പരാതി ഉയർന്നതോടെ ജോലിയിൽനിന്ന്‌ സസ്‌പെന്റ്‌   ചെയ്‌തു.  15,000 രൂപയ്‌ക്കാണ്‌ മുക്കുപണ്ടം പണയം വച്ചത്‌. കൃത്യനിർവഹണത്തിൽ വീഴ്‌ചവരുത്തിയെന്നും ഹാജരായില്ലെന്നും കാണിച്ചാണ്‌  സസ്‌പെൻഷൻ. കോൺഗ്രസ് നേതൃത്വം ഇടപ്പെട്ട്  തട്ടിപ്പ്‌ ഒതുക്കാൻ ശ്രമിച്ച്‌  അടുത്ത ദിവസം തന്നെ പകരം സ്വർണം  വച്ചു. എന്നാൽ കോൺഗ്രസിലെ   മറുവിഭാഗം അംഗീകരിക്കാൻ തയ്യാറായില്ല. പ്രശ്നം രൂക്ഷമായതോടെയാണ്‌  നടപടിയെടുത്തത്‌.  ഇത്തരം തട്ടിപ്പ്‌   റെയിൽവേ കോളനി ശാഖയിൽ മാത്രമല്ല ഹെഡ് ഓഫീസിലും  മറ്റ് ശാഖകളിലും സാധരണമാണെന്നും ജീവനക്കാരും  ഭരണ സമിതി അംഗങ്ങളും  കോൺഗ്രസ് നേതാക്കളും മുക്കുപണ്ടം വച്ച് പണമെടുക്കുന്നുണ്ടെന്നും  ഇത് അന്വേഷിക്കണമെന്നും  സഹകാരികൾ ആവശ്യപ്പെട്ടു.
ഭരണസമിതി അംഗങ്ങളുടെ  വായ്‌‌പ തട്ടിപ്പ്‌,  നിർമിക്കാത്ത വീടിന് മുഴുവൻ   തുകയും  വായ്‌പ നൽകുക, തുടങ്ങിയവ പതിവായ ബാങ്കിൽ   ജീവനക്കാരുടെ തട്ടിപ്പും തുടർക്കഥയാണ്‌.   നിർമാണം നടത്താത്ത പുതുപ്പരിയാരം വെണ്ണക്കര സ്വദേശിക്ക് വീട് പണി പൂർത്തിയായെന്ന് രേഖയുണ്ടാക്കി 35 ലക്ഷം രൂപ നൽകി. പിന്നീട് നടന്ന വകുപ്പ് തല അന്വേഷണത്തിൽ, അങ്ങനൊരു വീട് കണ്ടെത്താനാവാത്തതോടെ,മുഴുവൻ സംഖ്യയും രണ്ട് ദിവസത്തിനകം തിരിച്ചടയ്ക്കാൻ നിർദേശം നൽകി. പണവുമായിയെത്തിയ ആൾ 2.50 ലക്ഷം കുറവായാണ് കൊണ്ടുവന്നത് ഈ സംഖ്യ ബാങ്കിലെ  ജീവനക്കാരൻ സ്വന്തം അക്കൗണ്ടിൽ നിന്ന് പിൻവലിച്ച് നൽകി, ഈ സംഖ്യ വായ്‌പ അനുവദിക്കുമ്പോൾ ജീവനക്കാരൻ കമീഷൻ പറ്റിയതാണെന്നാണ് ആരോപണം.  കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത്  സാമ്പത്തിക തിരിമറി നടത്തിയ രണ്ട് ഭരണസമിതി അംഗങ്ങളെയും  മൂന്ന്  ജീവനക്കാരെയും, കലക്‌ഷൻ ഏജന്റുമാരെയും   പുറത്താക്കിയിരുന്നു.