ഹസ്സനിൽ ബസും ട്രാവലറും മിനി ലോറിയും കൂട്ടിയിടിച്ച്‌ ഒൻപതുപേർ മരിച്ചു

0
94

കർണാടകയിലെ ഗാന്ധിനഗറിൽ ബസും ട്രാവലറും മിനിലോറിയും കൂട്ടിയിടച്ചുണ്ടായ അപകടത്തിൽ ഒൻപതുപേർ മരിച്ചു. 10 പേർക്ക്‌ പരിക്കേറ്റു. രണ്ട്‌ പേരുടെ നില ഗുരുതരമാണ്‌ മരിച്ചവരിൽ നാല്‌ കുട്ടികളും ഉൾപ്പെടുന്നു. ഹസൻ ജില്ലയിലെ ചെറുവനഹള്ളിക്കടുത്താണ്‌ ഞായറാഴ്‌ച രാവിലെ അപകമുണ്ടായത്‌.

ശിവമോഗ ഭാഗത്തേക്ക്‌ പോവുകയായിരുന്ന കർണാടക ആർടിസി ബസ്‌ ടെമ്പോ ട്രാവലറിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണം നഷ്‌ടപ്പെട്ട ട്രാവലർ എതിർ ദിശയിൽനിന്ന്‌ വരികയായിരുന്ന പാൽവണ്ടിയിൽ ഇടിച്ചുകയറി. മരിച്ച എല്ലാവരും ട്രാവലറിൽ യാത്രചെയ്‌തിരുന്നവരാണ്‌. അപകസ്ഥലത്ത്‌ ഹൈവേ നാലുവരിയാക്കുന്ന ജോലികൾ നടന്നുവരികെയായിരുന്നു. അപായസൂചന ബോർഡ്‌ കൃത്യമായി സ്ഥാപിക്കാതിരുന്നതാണ്‌ അപകടകാരണം.