ജിയോസിൻ ക്രൗണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ-മാർക്ക്- III ന്റെ വിക്ഷേപണം ഒക്ടോബർ 23ന്

0
53

ജിയോസിൻ ക്രൗണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ-മാർക്ക്- III ന്റെ വിക്ഷേപണം ഒക്ടോബർ 23ന് നടക്കും. ഇന്ത്യൻ ബഹിരാകാശ ഏജൻസി വൺ വെബിന്റെ 36 ഉപഗ്രങ്ങളാണ് വിക്ഷേപിക്കുക. 5.4 ടൺ ഭാരമുള്ള 36 ഉപഗ്രങ്ങൾ ഒരുമിച്ച് ഭ്രമണപഥത്തിൽ എത്തിയ്ക്കുകയാണ് ലക്ഷ്യം. ഉപഗ്രഹങ്ങൾ പേടകത്തിൽ ഘടിപ്പിച്ചുള്ള അന്തിമ ഘട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണിപ്പോൾ.

ജിഎസ്എൽവി മാർക്ക്-3 ആണ് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിയ്ക്കുക. ഐഎസ്ആർഒയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റാണ് മാർക്ക്-3. വാണിജ്യ വിക്ഷേപണം നടത്താൻ പിഎസ്എൽവി അല്ലാതെ മറ്റൊരു റോക്കറ്റ് ഉപയോഗിക്കുന്നത് ഇതാദ്യമായാണ്. ഈ മാസം 23ന് രാത്രി 12.7നാണ് വിക്ഷേപണം.

ഭ്രമണപഥത്തിൽ 648 ഉപഗ്രഹങ്ങൾ സ്ഥാപിച്ച് ലോകത്തിന്റെ ഏത് മുക്കിലും മൂലയിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്ന പദ്ധതിയാണിത്. ഇതിന്റെ ഭാഗമായാണ് 36 ഉപഗ്രങ്ങൾ കൂടി ഭ്രമണപഥത്തിൽ എത്തിയ്ക്കുന്നത്. ഈ വിക്ഷേപണം കൂടി കഴിയുമ്പോൾ പദ്ധതിയുടെ 70 ശതമാനം പൂർത്തിയാകുമെന്ന് വൺവെബ് അറിയിച്ചിരുന്നു. ഭാരതി എയർടെൽ പിന്തുണയുള്ള കമ്പനിയാണ് വൺവെബ്.