Friday
9 January 2026
30.8 C
Kerala
HomeKeralaയൂത്ത്‌ കോൺഗ്രസ്‌ നേതാക്കൾക്ക് എതിരെ പരാതിയുമായി; പീഡനത്തിനിരയായ അധ്യാപിക

യൂത്ത്‌ കോൺഗ്രസ്‌ നേതാക്കൾക്ക് എതിരെ പരാതിയുമായി; പീഡനത്തിനിരയായ അധ്യാപിക

തന്നെ സാമൂഹ്യമാധ്യമങ്ങളിൽ അപമാനിച്ചവർക്കെതിരെ എൽദോസ്‌ കുന്നപ്പള്ളിയുടെ പീഡനത്തിനിരയായ അധ്യാപിക തിരുവനന്തപുരം സൈബർ സെല്ലിന് പരാതി നൽകി. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിനോയ് അരീക്കൽ, പെരുമ്പാവൂർ മണ്ഡലം ജനറൽ സെക്രട്ടറി എൽദോസ് ചിറയ്‌ക്കൽ എന്നിവർക്കെതിരെയാണ് പരാതി.

അതേസമയം കുന്നപ്പിള്ളിയ്‌ക്കെതിരെ യൂത്ത്‌കോൺഗ്രസിലും പ്രതിഷേധം കനക്കുകയാണ്‌. കഴിഞ്ഞ ദിവസം എം എൽ എയ്‌ക്ക് പിന്തുണ പ്രഖ്യപിക്കാൻ ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിന് സമീപമുള്ള ഇന്ദിര ഭവനിൽ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ യോഗം ചേരാനെത്തി.

എന്നാൽ ഇതിൽ പ്രതിഷേധിച്ച്‌ യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗം പ്രവർത്തകർ യോഗത്തിലേക്ക് ഇരച്ചുകയറി യതോടെ യോഗം പിരിച്ചുവിട്ടു. ഐ ഗ്രൂപ്പിന്റെ വാക്താവായ കുന്നപ്പിള്ളി മണ്ഡലത്തിലെ കൂവപ്പടി , ഒക്കൽ, പെരുമ്പാവൂർ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരെ മാറ്റി സ്ഥാപിച്ചിരുന്നു. ഇതിലെ പ്രതിഷേധം കത്തി നിൽക്കുമ്പോഴാണ് എം എൽ എ ക്കെതിരെ യൂത്ത് കോൺഗ്രസിന്റെ ഒരു വിഭാഗത്തിന്റെ പ്രതിഷേധം  മറനീക്കി പുറത്തുവന്നത്.

RELATED ARTICLES

Most Popular

Recent Comments