ഡൽഹി മദ്യ കുംഭകോണക്കേസിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ ചോദ്യം ചെയ്യും

0
90

ഡൽഹി മദ്യ കുംഭകോണക്കേസിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിബിഐ മനീഷ് സിസോദിയയ് നോട്ടീസ് അയച്ചു. നാളെ 11 മണിക്ക് ഡൽഹിയിലെ സിബിഐ ഓഫീസിൽ എത്തണമെന്നാണ് നിർദ്ദേശം. മനീഷ് സിസോദിയ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

‘എന്റെ വീട്ടിൽ, സിബിഐ 14 മണിക്കൂർ റെയ്ഡ് നടത്തി, ഒന്നും കണ്ടെത്തിയില്ല, എന്റെ ബാങ്ക് ലോക്കർ പരിശോധിച്ചു, എന്നിട്ടും ഒന്നും കണ്ടെത്തിയില്ല, അവർക്ക് എന്റെ ഗ്രാമത്തിൽ നിന്നുപോലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇപ്പോൾ അവർ എന്നെ നാളെ രാവിലെ 11 മണിക്ക് സിബിഐ ആസ്ഥാനത്തേക്ക് വിളിച്ചിട്ടുണ്ട്. ഞാൻ പോയി എന്റെ പൂർണ്ണ സഹകരണം വാഗ്ദാനം ചെയ്യും. സത്യമേവ ജയതേ,’ അദ്ദേഹം കൂട്ടിച്ചേർത്തു.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) സിബിഐയുമാണ് ഡൽഹി മദ്യക്കേസ് അന്വേഷിക്കുന്നത്. ഈ ആഴ്ച ആദ്യം, കേസുമായി ബന്ധപ്പെട്ട് 25 ലധികം സ്ഥലങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു, കൂടാതെ മദ്യവിൽപ്പന നടത്തുന്ന വ്യവസായികളുടെ സ്ഥലങ്ങളിലും പരിശോധന നടത്തിയിരുന്നു. പഞ്ചാബ്, ഡൽഹി, ആന്ധ്രാപ്രദേശ് എന്നിവയുൾപ്പെടെ ഏതാനും സംസ്ഥാനങ്ങളിലായി 35 ലധികം സ്ഥലങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്.