ദുബൈ ​പൊലീസിന്​ 100 വാഹനങ്ങള്‍ സമ്മാനിച്ച്‌​ വ്യവസായി

0
90

ദുബൈ ​പൊലീസിന്​ 100 വാഹനങ്ങള്‍ സമ്മാനിച്ച്‌​ വ്യവസായി. അല്‍ ഹബ്​തൂര്‍ ഗ്രൂപ്പ്​ സ്ഥാപകനും ചെയര്‍മാനുമായ ഖലഫ്​ അഹ്​മദ്​ അല്‍ ഹബ്​തൂരിയാണ്​ വാഹനങ്ങള്‍ സമ്മാനമായി നല്‍കിയത്​.

ദുബൈയിലെ സുരക്ഷ വര്‍ധിപ്പിക്കാനുള്ള പൊലീസിന്‍റെ ശ്രമങ്ങള്‍ക്ക്​ പിന്തുണ നല്‍കാന്‍ ലക്ഷ്യമിട്ടാണ്​ വാഹനങ്ങള്‍ നല്‍കിയത്​. മിത്​സുബിഷി പജേറോ എസ്​.യു.വികളാണ്​ നല്‍കിയത്​.

രാജ്യത്തെയും ജനങ്ങളെയും സേവിക്കാന്‍ സര്‍ക്കാരുമായി കൈകോര്‍ക്കുന്നത് സാമൂഹിക ഉത്തരവാദിത്തമാണെന്നും ദുബൈ നല്‍കുന്ന സുരക്ഷയില്‍ അഭിമാനമുണ്ടെന്നും ഖലഫ്​ അല്‍ ഹബ്​തൂരി പറഞ്ഞു. രാജ്യത്തിന്‍റെ സുരക്ഷിതത്വബോധം വര്‍ധിപ്പിക്കുന്നതിന്​ ദുബൈ പൊലീസുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഹബ്​തൂറിന്‍റെ പ്രവൃത്തി അഭിനന്ദനാര്‍ഹമാണെന്ന് ദുബൈ പൊലീസ്​ കമാന്‍ഡര്‍ ഇന്‍ ചീഫ്​​ ലഫ്​റ്റനന്‍റ്​ ജനറല്‍ അബ്​ദുല്ല ഖലീഫ അല്‍ മര്‍റി പറഞ്ഞു. പൊലീസ് പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതിനും ഈ വാഹനങ്ങള്‍ മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അസിസ്സ്റ്റന്‍റ്​ കമാന്‍ഡര്‍ ഇന്‍ ചീഫ്​ അബ്​ദുല്ല അലി അല്‍ ഗൈതിയും പ​ങ്കെടുത്തു.