ഡ്രോൺ ഉപയോ​ഗിച്ചുള്ള ഡെലിവെറി ആരംഭിക്കാനൊരുങ്ങി അബു​​ദാബി

0
111

ഡ്രോൺ ഉപയോ​ഗിച്ചുള്ള ഡെലിവെറി ആരംഭിക്കാനൊരുങ്ങി അബു​​ദാബി. ഇതുമായി ബന്ധപ്പെട്ട പരീക്ഷണ പദ്ധതി വൈകാതെ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. മരുന്ന് വിതരണം, ഭക്ഷണ വിതരണം, അബുദാബിയിലെ പ്രധാന എമിറേറ്റ്സ് പോസ്റ്റ് ഓഫീസുകളിലേക്ക് രേഖകൾ കൊണ്ടുപോവുക തുടങ്ങിയ ജോലികൾക്കായി ഡ്രോണുകൾ ഉപയോഗപ്പെടുത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

ഡ്രോണുകളുടെ പരീക്ഷണ ഡെലിവറിയിൽ എത്രമാത്രം ഭാരം വഹിക്കാനാവും, ഇതുകൊണ്ടുള്ള ഗുണങ്ങൾ, ആവശ്യക്കാർ തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തുകയാണ് ലക്ഷ്യം. പരീക്ഷണ ഡെലിവറി നടത്തുന്ന പ്രദേശങ്ങളോ എത്ര കാലത്തേക്കാണ് പരീക്ഷണം നടത്തുന്നതെന്നോ ഉള്ള വിശദാംശങ്ങൾ അധികൃതർ അറിയിച്ചിട്ടില്ല. ഈ വർഷം അവസാനത്തോടെ പരീക്ഷണ ഡ്രോൺ ഡെലിവറി പൂർത്തിയാക്കി അടുത്തവർഷം വാണിജ്യാടിസ്ഥാനത്തിൽ ഡ്രോൺ ഡെലിവറി ആരംഭിക്കുകയാണ് അധികൃതരുടെ ലക്ഷ്യം.

അബുദബി പോർട്സ് ഗ്രൂപ്പിൻറെ ഡിജിറ്റൽ പങ്കാളിയായ മഖ്ത ഗേറ്റ് വേ, എമിറേറ്റ്സ് പോസ്റ്റ്, സ്കൈ ഗോ എന്നിവയുടെ സഹകരണത്തോടെ ഡ്രോണുകൾ എമിറേറ്റിലെ ദൂരസ്ഥലങ്ങളിലേക്കും എത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.