വിദേശയാത്ര വിവാദമാക്കേണ്ടതില്ല; കോൺഗ്രസ്‌ നിലപാട്‌ തള്ളി ലീഗ്‌

0
159

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രയിൽ കോൺഗ്രസ്‌ നിലപാട്‌ തള്ളി മുസ്ലിം ലീഗ്‌. വിദേശയാത്ര വിവാദമാക്കേണ്ടതില്ലെന്ന്‌ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഞങ്ങളുടെ കാലത്തും അത്തരം യാത്രകൾ നടത്തിയിട്ടുണ്ട്‌. ഇക്കാര്യത്തിൽ പാർടി നിലപാട്‌ നേരത്തെ വ്യക്തമാക്കികയാതണെന്നും അദ്ദേഹം വാർത്താലേഖകരുടെ ചോദ്യത്തിന്‌ മറുപടിയായി പറഞ്ഞു.

പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും ഉൾപ്പെടെ വിദേശയാത്രയെ രാഷ്‌ട്രീയ ആയുധമാക്കുന്ന ഘട്ടത്തിലാണ്‌ ലീഗ്‌ സമുന്നത നേതാവിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്‌.