എസ്ബിഐ ചെയർമാനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തും: ഭീഷിണിയുമായി പാക് ഫോൺ കോൾ

0
111

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആസ്ഥാനത്തേക്ക് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രണ്ട് ഭീഷണി ഫോൺ വിളികൾ വന്നതായി റിപ്പോർട്ട്. പാക്കിസ്ഥാനിൽ നിന്നാണ് വിളിക്കുന്നതെന്ന് അവകാശപ്പെട്ടയാളാണ് എസ്ബിഐ ചെയർമാനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയത്. ബുധൻ, വ്യാഴം ദിവസങ്ങളിലായാണ് ഈ ഭീഷണി ഫോൺ വിളികൾ എസ്ബിഐ ഓഫിസിലേക്ക് വന്നത്.

താൻ വിളിക്കുന്നത് പാകിസ്ഥാനിൽ നിന്നാണെന്നും തനിക്ക് വായ്‌പ അനുവദിച്ചില്ലെങ്കിൽ എസ്ബിഐ ചെയർമാനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുമെന്നും വിളിച്ചയാൾ ഭീഷണിപ്പെടുത്തി. ദക്ഷിണ മുംബൈയിലെ എസ്ബിഐ കെട്ടിടം സ്‌ഫോടനത്തിലൂടെ തകർക്കുമെന്നും ചെയ്യുമെന്നും വിളിച്ചയാൾ പറഞ്ഞു.

ഇത് സംബന്ധിച്ച് മറൈൻ ഡ്രൈവ് പോലീസ് സ്‌റ്റേഷനിൽ പരാതി ലഭിച്ചതോടെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. ഇതുവരെയും മറ്റ് സൂചനകളൊന്നും ലഭിച്ചിട്ടില്ല.