എറണാകുളത്ത് വൈദികന് മർദ്ദനം

0
122

എറണാകുളത്ത് വൈദികന് മർദ്ദനം. ചുണംങ്ങംവേലി സെന്റ് ജോസഫ് ചര്‍ച്ചിലെ വൈദികന്‍ സണ്ണി ജോസഫിനാണ് മര്‍ദ്ദനമേറ്റത്. കുർബ്ബാന ഏകീകരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് അക്രമത്തില്‍ കലാശിച്ചത്. കഴിഞ്ഞ ഞായറാഴ്ച ഏകീകൃത കുര്‍ബ്ബാനയ്ക്ക് അനുകൂലമായി സര്‍ക്കുലര്‍ വായിച്ച ഇടവകയാണ് ചുണംങ്ങംവേലി. വിമത വിഭാഗമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. മർദ്ദനത്തിൽ കണ്ണിന് പരുക്കേറ്റ വൈദികനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.