പിപിഇ കിറ്റ് വാങ്ങിയതില്‍ ഒരഴിമതിയും നടന്നിട്ടില്ല; ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനായിരുന്നു പ്രധാന പരിഗണന: കെകെ ശൈലജ

0
78

പിപിഇ കിറ്റ് വാങ്ങിയതില്‍ ഒരഴിമതിയും നടന്നിട്ടില്ലെന്ന് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ. മുഖ്യമന്ത്രിയുമായി ആലോചിച്ചെടുത്ത തീരുമാനമാണിത്
. ഗുണനിലവാരമുള്ള പിപിഇ കിറ്റിന് 1500 രൂപയായിരുന്നു . ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.  എന്നാല്‍, ജനങ്ങളുടെ ജീവന്‍ രക്ഷിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും എത്ര രൂപയായാലും അത് വാങ്ങണമെന്നും മുഖ്യമന്ത്രി  പറഞ്ഞു- ശൈലജ വ്യക്തമാക്കി.

ലോകായുക്തയ്ക്ക് ഇക്കാര്യം ബോധ്യമാകുമെന്നാണ് തോന്നുന്നത്. ജനങ്ങള്‍ക്ക് മുന്നില്‍  പകല്‍പോലെ പരമാര്‍ഥമായൊരു വിഷയമാണ്. ജനങ്ങളുടെ  ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചതിന്റ പേരില്‍ എന്ത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും ശൈലജ കുവൈത്തില്‍ പറഞ്ഞു. ഒരാളുടെയെങ്കില്‍ ഒരാളുടെ ജീവന്‍ രക്ഷിക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാരിനുണ്ടായിരുന്നത്- ശൈലജ  വ്യക്തമാക്കി