Wednesday
17 December 2025
30.8 C
Kerala
HomeWorldഹയ്യാ കാർഡ് ഉടമകൾക്ക് സൗജന്യ സൗദി വിസയിൽ ഉംറ നിർവഹിക്കാനും സൗദി സന്ദർശിക്കാനും അവസരം

ഹയ്യാ കാർഡ് ഉടമകൾക്ക് സൗജന്യ സൗദി വിസയിൽ ഉംറ നിർവഹിക്കാനും സൗദി സന്ദർശിക്കാനും അവസരം

ദോഹ : ലോകകപ്പ് കാണാനുള്ള ഹയ്യ കാർഡുള്ള വിശ്വാസികൾക്ക് ഉംറ നിർവഹിക്കാനും സൗജന്യ സൗദി വിസയിൽ 2022 നവംബർ 11 മുതൽ ഡിസംബർ 18 വരെ മദീന സന്ദർശിക്കാനും കഴിയുമെന്ന് സൗദി.വിദേശകാര്യ മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് വിസ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഖാലിദ് അൽ ഷമാരിയെ ഉദ്ധരിച്ച് അൽ എഖ്ബരിയ ന്യൂസ് ചാനൽ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

വിസ സൗജന്യമാണെങ്കിലും വിസ പ്ലാറ്റ്‌ഫോമിൽ നിന്ന് മെഡിക്കൽ ഇൻഷുറൻസ് നേടിയിരിക്കണമെന്നും ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അദ്ദേഹം വ്യക്തമാക്കി. ഹയ്യ കാർഡ് ഉടമകൾക്ക് മൾട്ടി-എൻട്രി വിസയാണ് അനുവദിക്കുകയെന്നും വിസാ കാലയളവിൽ അവർക്ക് എപ്പോൾ വേണമെങ്കിലും സൗദി അറേബ്യയിൽ പ്രവേശിക്കാനും പുറത്തുപോകാനും കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments