ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു

0
151

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. ഇന്ന് രാവിലെ മുതലാണ് പേജ് ഹാക്ക് ചെയ്യപ്പെട്ടത്. സംഭവം റിപ്പോർട്ട് ചെയ്തുവെന്ന് ഗവർണർ ട്വീറ്റ് ചെയ്തു. ഇത് സംബന്ധിച്ച് രാജ്ഭവൻ സൈബർ സെല്ലിന് പരാതിയും നൽകി. ( governor arif muhammed khan fb page hacked )

ട്വീറ്റിന്റെ പൂർണ രൂപം : ‘എന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. രാവിലെ മുതലാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഇക്കാര്യം റിപ്പോർട്ട് ചെയ്യുകയും ഫേസ്ബുക്ക് പേജ് വീണ്ടെടുക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്’.