പട്ടിണി നിരക്കിന്റെ അടിസ്ഥാനത്തിൽ രാജ്യങ്ങളെ റാങ്ക് ചെയ്യുന്ന ആഗോള പട്ടിണി സൂചികയിൽ ( Global Hunger Index (GHI)) ഇന്ത്യ 107-ാം സ്ഥാനത്ത്. 2021-ൽ 101-ാം സ്ഥാനത്തുണ്ടായിരുന്ന രാജ്യം 107 ലേക്ക് കൂപ്പ്കുത്തുകയായിരുന്നു.
കൺസൺ വേൾഡ് വൈഡും (Concern Worldwide) വെൽത്തുൻഗർഹിൽഫ്സും (Welthungerhilfe)സംയുക്തമായി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടിക് പ്രസിദ്ധീകരിച്ചത്. 121 രാജ്യങ്ങളാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഇന്തയുടെ അയൽരാജ്യങ്ങളായ നേപ്പാൾ (81), പാകിസ്ഥാൻ (99), ശ്രീലങ്ക (64), ബംഗ്ലാദേശ് (84) എന്നി സ്ഥാനത്താണ്. ഗുരതാമായി പട്ടിണി നിലനിൽക്കുന്ന രാജ്യംമെന്ന വിഭാഗത്തിലാണ് ഇന്ത്യ ഉൾപ്പെട്ടിരിക്കുന്നത്.
121-ാം സ്ഥാനത്തുള്ള യെമനാണ് ഏറ്റവും പിന്നിൽ. ചൈനയും കുവൈത്തും ആണ് പട്ടികയിൽ മുന്നിലുള്ള ഏഷ്യൻ രാജ്യങ്ങൾ. നാല് സൂചകങ്ങളിലാണ് ജി എച്ച് ഐ സ്കോർ കണക്കാക്കുന്നത് – പോഷകാഹാരക്കുറവ്; ശിശു പാഴാക്കൽ (അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ പങ്ക്, അവരുടെ ഉയരത്തിനനുസരിച്ച് കുറഞ്ഞ ഭാരമുള്ള, രൂക്ഷമായ പോഷകാഹാരക്കുറവ് പ്രതിഫലിപ്പിക്കുന്നു); കുട്ടികളുടെ വളർച്ച മുരടിപ്പ് (അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ, അവരുടെ പ്രായത്തിനനുസരിച്ച് ഉയരം കുറഞ്ഞ, വിട്ടുമാറാത്ത പോഷകാഹാരക്കുറവ് പ്രതിഫലിപ്പിക്കുന്നു); കുട്ടികളുടെ മരണനിരക്കും (അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക്).