രാജ്യത്ത് ഗോതമ്പ് മാവ് കയറ്റുമതി ചെയ്യുന്നതിന് അനുമതി നൽകി

0
91

രാജ്യത്ത് ഗോതമ്പ് മാവ് കയറ്റുമതി ചെയ്യുന്നതിന് പ്രത്യേക സാമ്പത്തിക മേഖലകളിൽ സ്ഥാപിച്ചിട്ടുള്ള കയറ്റുമതി അധിഷ്‌ഠിത യൂണിറ്റുകൾക്കും സ്ഥാപനങ്ങൾക്കും ഇന്ത്യ അനുമതി നൽകി. മൂല്യവർധിത ഉൽപ്പന്നങ്ങളുടെ കയറ്റുമതി അനുവദിക്കാനുള്ള ഭക്ഷ്യ സംസ്‌കരണക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചാണ് സർക്കാർ ഉത്തരവ്.

ഇതിന് വേണ്ടി രാജ്യത്തേക്ക് നികുതി രഹിതമായി ഗോതമ്പ് ഇറക്കുമതി ചെയ്യാൻ ഭക്ഷ്യ സംസ്‌കരണ കമ്പനികളെ അനുവദിക്കുമെന്നും ഉത്തരവിൽ പറയുന്നു. ഈ വർഷം മാർച്ച് പകുതിയോടെ താപനിലയിലുണ്ടായ പെട്ടെന്നുള്ള വർധന ഗോതമ്പ് കൃഷിയെ ബാധിച്ചതോടെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധാന്യ ഉൽപ്പാദകരായ ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിച്ചിരുന്നു.

മെയ് മാസത്തിൽ ഗോതമ്പ് കയറ്റുമതി നിരോധിച്ചതിന് ശേഷം, പ്രാദേശിക വില നിലനിർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്‌റ്റിൽ ഗോതമ്പ് മാവ് കയറ്റുമതിയിലും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഏപ്രിൽ-ജൂലൈ കാലയളവിൽ രാജ്യത്തെ ഗോതമ്പ് മാവ് കയറ്റുമതി 200 ശതമാനം ഉയർന്നതോടെ പ്രാദേശിക വിപണിയിലെ കൂടിയതാണ് ഓഗസ്‌റ്റിൽ നിയന്ത്രണം ഏർപ്പെടുത്താൻ കാരണമായത്.