ലഹരിവിൽപ്പന എതിർത്തു: ഡിവൈഎഫ്‌ഐ നേതാവിനെ വീട്ടിൽക്കയറി കുത്തി

0
138

ഡിവൈഎഫ്‌ഐ നേതാവിനെ കഞ്ചാവുകേസ്‌ പ്രതികൾ വീട്ടിൽക്കയറി കുത്തി. നഗരസഭ അഞ്ചാം വാർഡ്‌ നെടുമ്പ്രക്കാട്‌ തറയിൽ ഒ ശ്രീധരന്റെ മകൻ ടി എസ്‌ അരുണിനാണ്‌ കുത്തേറ്റത്‌. ഡിവൈഎഫ്‌ഐ ചേർത്തല ടൗൺ ഈസ്‌റ്റ്‌ മേഖലാ കമ്മിറ്റിയംഗമാണ്‌.

വെള്ളി വൈകിട്ട്‌ 6.30നാണ്‌ ആഷിഖ്‌, അഭിറാം എന്നിവർ അരുണിനെ കുത്തിയത്‌. ലഹരിവിൽപ്പന എതിർത്തതിലെ വിരോധമാണ്‌ ആക്രമണ കാരണം. വയറിൽ രണ്ട്‌ കുത്തേറ്റ അരുണിനെ താലൂക്ക്‌ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്‌ക്കുശേഷം കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി.

കഞ്ചാവ്‌ വിൽപ്പനക്കേസിലും മാലമോഷണകേസിലും പ്രതികളാണ്‌ അക്രമികൾ.  അരുണിനെ വധിക്കാൻ ശ്രമിച്ചതിൽ ഡിവൈഎഫ്‌ഐ ബ്ലോക്ക്‌ കമ്മിറ്റി പ്രതിഷേധിച്ചു. അക്രമികളെ ഉടൻ പിടികൂടണമെന്ന്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ ജി ധനേഷ്‌കുമാറും സെക്രട്ടറി അഡ്വ. ദിനൂപ്‌ വേണുവും ആവശ്യപ്പെട്ടു.