ചേര്‍ത്തലയില്‍ സംഘര്‍ഷം; രണ്ട് യുവാക്കള്‍ പരസ്പരം കുത്തി

0
111

ആലപ്പുഴ ചേര്‍ത്തലയില്‍ സംഘര്‍ഷം. രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു. അരുണ്‍, അഭിരാം എന്നിവരാണ് പരസ്പരം കുത്തിയത്. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാത്രി 7.30ഓടെയാണ് സംഭവം നടന്നത്. തങ്ങള്‍ തമ്മില്‍ മുന്‍പുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കുന്നതിനാണ് അരുണിന്റെ വീട്ടിലേക്ക് അഭിരാം എത്തിയത്. എന്നാല്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.

അരുണിന് വയറ്റില്‍ രണ്ട് കുത്തേറ്റു. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അഭിരാമിനെ ആലപ്പുഴ മെഡിക്കല്‍ കോളജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. അഭിരാമിന്റെ വീട് അടിച്ചുതകര്‍ത്തെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.