Thursday
18 December 2025
31.8 C
Kerala
HomeKerala'നീ SFI നേതാവല്ലെ ' കോതമംഗലത്ത് വിദ്യാര്‍ഥിക്ക് എസ്ഐയുടെ ക്രൂരമര്‍ദ്ദനം

‘നീ SFI നേതാവല്ലെ ‘ കോതമംഗലത്ത് വിദ്യാര്‍ഥിക്ക് എസ്ഐയുടെ ക്രൂരമര്‍ദ്ദനം

കോതമംഗലത്ത് വിദ്യാർഥിയ്ക്ക് നേരെ എസ്ഐയുടെ ക്രൂരമർദ്ദനം. എൽദോ മാർ ബസേലിയോസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയായ റോഷൻ റെന്നിയെയാണ് കോതമംഗലം എസ്.ഐ മാഹിൻ സലിം മർദിച്ചത്. വിദ്യാർഥിയെ മർദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.റോഷൻറെ സുഹൃത്തിനെ പോലീസ് സ്റ്റേഷനിലേക്ക് കൂട്ടികൊണ്ട് പോയതിനെ തുടർന്ന് മറ്റ് സുഹൃത്തുക്കളുമായി കോതമംഗലം സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവം.

സ്റ്റേഷന് അകത്തേക്ക് വലിച്ചുകയറ്റിയ ശേഷം ഇടത് കരണത്തും ചെവിയിലും ശക്തമായി മർദിച്ചെന്ന് കോതമംഗലം എസ്.എച്ച്.ഒയ്ക്ക് നൽകിയ പരാതിയിൽ പറയുന്നു.തുടർന്ന് വൈദ്യപരിശോധന നടത്തിയ റോഷനെ ജാമ്യത്തിൽ വിട്ടിരുന്നു. പിന്നീട് ചെവിയ്ക്ക് അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് കോതമംഗലം സർക്കാർ ആശുപത്രിയിലും രണ്ട് സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയെന്നും പരാതിയിൽ പറയുന്നു.

ഹോട്ടൽ പരിസരത്ത് ബഹളം ഉണ്ടാക്കിയെന്നാരോപി വിദ്യാർഥികളെ സ്റ്റേഷനിലെത്തിച്ചതെന്നാണ് പൊലീസ് വിശദീകരണം…എസ് എഫ് ഐ നേതാവല്ലേ എന്ന് ആക്രോശിച്ചാണ് പൊലീസ് മർദിച്ചതെന്ന് റോഷൻ പറയുന്നു. അകാരണമായി തന്നെ മർദ്ദിച്ച എസ്ഐക്ക് എതിരെ നടപടിയെടുക്കണമെന്നും റോഷൻ ആവശ്യപ്പെട്ടു.

RELATED ARTICLES

Most Popular

Recent Comments