സുഹൈൽ സുധാകരന്റെ ‘കുട്ടി’

0
168

എകെജി സെന്ററിന്‌ നേരെ സ്‌‌ഫോടകവസ്‌‌തുവെറിഞ്ഞ കേസിൽ  ക്രൈംബ്രാഞ്ച് പ്രതിചേർത്ത സുഹൈൽ ഷാജഹാൻ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ അടുത്ത അനുയായി. യൂത്ത്‌ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി കൂടിയായ ഷാജഹാൻ സുധാകരന്റെ പേട്ടയിലെ വസതിയിലെ സ്ഥിരം സന്ദര്‍ശകനാണ്. മുഖ്യമന്ത്രിയെ ആക്രമിച്ച ദിവസവും സുഹൈല്‍ അതേ വിമാനത്തില്‍ ഉണ്ടായിരുന്നു.

സുഹൈൽ ഷാജഹാന്റെ നേതൃത്വതത്തിൽ നടന്ന ഗൂഡാലോചയുടെ തുടർച്ചയായാണ്‌ കേസിലെ ഒന്നാം പ്രതി ജിതിൻ ജൂൺ 30ന്‌ രാത്രി എകെജി സെന്ററിന്‌ നേരെ സ്‌ഫോടകവസ്‌തു എറിഞ്ഞതെന്നാണ് സൂചന. ജിതിന് അറസ്‌റ്റിലായതിന് പിന്നാലെ സുഹൈൽ വിദേശത്തേയ്‌ക്ക്‌ കടന്നതായും സൂചനയുണ്ട്‌.