Monday
12 January 2026
21.8 C
Kerala
HomeWorldഇന്ത്യൻ നിർമ്മിത നാല് കഫ്‌സിറപ്പുകൾ നിരോധിച്ച് അബുദാബി

ഇന്ത്യൻ നിർമ്മിത നാല് കഫ്‌സിറപ്പുകൾ നിരോധിച്ച് അബുദാബി

അബുദാബി : കുട്ടികൾക്കുള്ള നാല് ഇന്ത്യൻ നിർമ്മിത ചുമ, ജലദോഷ മരുന്നുകൾ അഥവാ കഫ് സിറപ്പുകൾ അബുദാബിയിൽ നിരോധിച്ചു. അബുദാബിയിൽ എവിടെയും ഇന്ത്യൻ നിർമ്മിത കഫ് സിറപ്പുകൾവിൽക്കുന്നില്ലെന്ന് എമിറേറ്റ് ആരോഗ്യ വകുപ്പ് വെള്ളിയാഴ്ച സ്ഥിരീകരിച്ചു.ഇന്ത്യൻ നിർമ്മിത കഫ് സിറപ്പുകൾ കുടിച്ചതിനെത്തുടർന്ന് ഗാംബിയയിൽ 66 കുട്ടികൾ മരിച്ചതിനെത്തുടർന്നാണ് അബുദാബി എമിറേറ്റ് ഇങ്ങനൊരു തീരുമാനത്തിലേക്കെത്തിയത്.

നിലവിൽ കഫ് സിറപ്പുകൾ ലഭിച്ചിട്ടുള്ളവർ അവ ഉപയോഗിക്കരുതെന്നും ഏതെങ്കിലും ഉപയോഗത്തെ തുടർന്ന് പാർശ്വഫലങ്ങൾ ഉണ്ടായാൽ വൈദ്യസഹായം തേടണമെന്നും എമിറേറ്റ് ആരോഗ്യ വകുപ്പ് അഭ്യർത്ഥിച്ചു.ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം മരുന്നുകൾ കഫ് സിറപ്പുകൾ കുട്ടികളുടെ മരണത്തിന് കാരണമാകുന്നുവെന്ന് പറഞ്ഞതിനെത്തുടർന്ന്, ഇന്ത്യ അന്വേഷണം ആരംഭിക്കുകയും ന്യൂഡൽഹി ആസ്ഥാനമായുള്ള സ്ഥാപനത്തിലെ എല്ലാ ഉൽപ്പാദനവും നിർത്തിവയ്ക്കുകയും ചെയ്തു.

ലോകാരോഗ്യ സംഘടനയുടെ റിസ്പ്പോർട്ടിനെ തുടർന്ന് , നിരോധിത ചേരുവകൾ അടങ്ങിയ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന്റെ നാല് ഉൽപ്പന്നങ്ങളായ പ്രോമെതസൈൻ ഓറൽ ലായനി ബിപി, കോഫെക്‌സ്മാലിൻ ബേബി കഫ് സിറപ്പ്, മാകോഫ് ബേബി, മാഗ്രിപ്പ് എൻ കോൾഡ്എന്നീ നാലു മരുന്നുകളും അബുദാബി എമിറേറ്റിലെ ആരോഗ്യ സംരക്ഷണ മേഖലയിൽ ലഭ്യമല്ലെന്ന് സോഷ്യൽ മീഡിയ പോസ്റ്റ് വഴി ആരോഗ്യവകുപ്പ് അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments