വടക്കൻ തുർക്കിയിലെ കൽക്കരി ഖനിയിൽ സ്ഫോടനം; 14 മരണം

0
192

വടക്കൻ തുർക്കിയിലെ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 14​ തൊഴിലാളികൾ കൊല്ലപ്പെട്ടു. 28 പേർക്ക് പരുക്കുണ്ട്. തുർക്കി ആഭ്യന്തര മന്ത്രി സുലെയ്മാൻ സൊയ്​ലുവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബാർടിൻ പ്രവിശ്യയിലെ അമസ്രയിൽ സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഖനിയിലാണ് അപകടമുണ്ടായത്.

87 തൊഴിലാളികൾ അപകടസമയത്ത് ഖനിയിൽ ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ട്. 45 തൊഴിലാളികൾ ഖനിയിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ഇതിനുമുൻപ് പടിഞ്ഞാറൻ തുർക്കിയിലെ സോമ നഗരത്തിലെ കൽക്കരി ഖനിയിൽ 2014ലുണ്ടായ അഗ്നിബാധയിൽ 301 പേർ കൊല്ലപ്പെട്ടിരുന്നു.