നോർത്ത് കാരോലൈനയിൽ വെടിവയ്പ്പ്; പ്രായപൂർത്തിയാകാത്ത പ്രതി കൊന്നത് അഞ്ചുപേരെ

0
97

നോർത്ത് കാരോലൈനയുടെ തലസ്ഥാനമായ റാലെയിൽ വെടിവയ്പ്പ്. അഞ്ചുപേർ മരിച്ചു. പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഓഫ് ഡ്യൂട്ടിയിലായിരുന്ന പൊലീസുകാരനും മരിച്ചവരിൽ ഉൾപ്പെടുന്നുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഒരു പൊലീസുകാരനും പരുക്കേറ്റിട്ടുണ്ട്. പ്രാദേശിക സമയം വ്യാഴാഴ്ച വൈകുന്നേരം 5 മണിക്കാണ് സംഭവം. പ്രായപൂർത്തിയാകാത്ത കുട്ടിയാണ് വെടിവച്ചത്. കുട്ടിയെ രാത്രി 9.30ന് പൊലീസ് കസ്റ്റഡിയിൽ എടുത്തു.

2018ൽ ഫ്ലോറിഡയിലെ ഹൈസ്കൂളിൽ വെടിവയ്പ്പ് നടത്തി 17 പേരെ കൊലപ്പെടുത്തിയ നിക്കോളാസ് ക്രൂസിന്റെ വധശിക്ഷ ജൂറി തടഞ്ഞ് ജീവപര്യന്തം ആക്കിയ വാർത്ത വന്നതിനു പിന്നാലെയാണ് നോർത്ത് കാരോലൈനയിലെ വെടിവയ്പ്പും ഉണ്ടാകുന്നത്.

യുഎസിൽ 100 പേർക്ക് 120 തോക്കുകൾ എന്ന നിലയിലാണ് ജനങ്ങൾക്കിടയിൽ തോക്കുകൾ വിൽക്കപ്പെടുന്നതെന്ന് സ്മോൾ ആംസ് സർവേ പ്രോജക്ട് പറയുന്നു.