മാസ്ക് നിർബന്ധം: ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു

0
157

പകർച്ചവ്യാധി നിയന്ത്രണ നിയമ ഭേദഗതി ബില്ലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. മാസ്‌ക് പരിശോധനയ്ക്ക് നിയമ പ്രാബല്യം നല്‍കുന്നത് ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ അടങ്ങുന്നതാണ് കേരള പൊതുജനാരോഗ്യ ഓര്‍ഡിനന്‍സ്. അതേസമയം ലോകായുക്ത, സർവകലാശാല വി സി നിയമന ബില്ലുകളിൽ തീരുമാനമായില്ല.

കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മാസ്‌ക് ഉപയോഗിക്കണമെന്ന് നിര്‍ദേശം ഉണ്ടെങ്കിലും പൊതുസ്ഥലങ്ങളില്‍ പോലും ജനങ്ങള്‍ ധരിക്കാത്ത സാഹചര്യത്തിലാണ് അടിയന്തരമായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ ആഴ്ചകള്‍ക്ക് മുന്‍പ് മന്ത്രിസഭായോഗം തീരുമാനിച്ചത്. ഓര്‍ഡിനന്‍സ് നിലവിലില്ലാത്തതിനാല്‍ ഇപ്പോള്‍ കാര്യമായ പൊലീസ് പരിശോധന നടക്കുന്നില്ല.